NRI
ഡാളസ്: ലവ് ഫീൽഡ് വിമാനത്താവളത്തിൽ മൂന്ന് സൂട്ട്കേസുകളിലായി കടത്താൻ ശ്രമിച്ച 75 പൗണ്ട് (ഏകദേശം 34 കിലോ) കഞ്ചാവുമായി 25 വയസുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ലാസ് വെഗാസിൽ നിന്നും നോർത്ത് ടെക്സസിലേക്ക് വരികയായിരുന്ന ജെന്നിഫർ മൻസനാരസ്-ഹെരേര എന്ന യുവതിയാണ് പിടിയിലായത്.
വിമാനത്താവളത്തിലെ ഒരു ബാഗ് പൊട്ടി കഞ്ചാവ് പുറത്തുകാണുന്നത് ശ്രദ്ധയിൽപ്പെട്ട എയർലൈൻ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാക്വം സീൽ ചെയ്ത പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ മറ്റ് രണ്ട് സൂട്ട്കേസുകൾ കൂടി പോലീസ് കണ്ടെടുത്തു.
യുവതിയെ നിലവിൽ ഡാളസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടാം ഡിഗ്രി ഫെലണി കുറ്റം ചുമത്തപ്പെട്ട ഇവർക്ക് 25,000 ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.
Kerala
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്.
എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തെരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര്‍ മദ്യം. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
District News
അഞ്ചല്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ മൂന്നുവയസുള്ള കുട്ടിയുടെ സ്വർണ കൊലുസ് മോഷ്ടിച്ച യുവതി അറസ്റ്റില്‍. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത കോട്ടുക്കൽ സ്വദേശിനിയുടെ മകളുടെ മുക്കാല്‍ പവനോളം വരുന്ന കൊലുസാണ് മോഷ്ടിച്ചത്. ഉടന്‍ തന്നെ ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും മൂന്നുവയസുകാരി സബീനയെ തിരിച്ചറിയുകയും ചെയ്തതോടെ പിടിവീഴുകയായിരുന്നു.
എന്നാല്‍ പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒന്‍പതു വയസുള്ള കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഒന്നും മിണ്ടാതെ നിന്നതു സംശയത്തിനിടയാക്കി.
പോലീസ് സ്റ്റേഷനില്‍ എത്തിയതും വായില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം സബീന പുറത്തേക്ക് എറിയുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമാനമായി ഇവരെ മുൻപും പിടികൂടിയിട്ടുണ്ട്. അന്ന് സ്വര്‍ണ്ണം തിരികെ ലഭിച്ചതിനെ തുടര്‍ന്നു കേസെടുക്കാതെ രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ സബീനയെ വൈദ്യ പരിശോധനയും തെളിവെടുപ്പും പൂര്‍ത്തീകരിച്ചു കോടതിയില്‍ ഹാജരാക്കിയ സബീനയെ റിമാൻഡ് ചെയ്തു.
National
ജമ്മു: പാക് അധിനിവേശ കാഷ്മീരിൽ നിന്നു ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലേക്ക് നിയന്ത്രണരേഖ കടന്നെത്തി സ്ത്രീയെ സൈന്യം പിടികൂടി.
സ്വന്തം പിതാവുമായി വാഗ്വാദം ഉണ്ടായതിനെത്തുടർന്ന് വീട്ടിൽനിന്നു താൻ ഇറങ്ങിപ്പോയതാണെന്ന് ചോദ്യം ചെയ്യലിൽ ഷെഹ്നാസ് അക്തർ (35) എന്ന സ്ത്രീ പറഞ്ഞു.
ഇവരെ ഇതുവരെ പോലീസിന് കൈമാറിയിട്ടില്ലെന്ന് ബാലക്കോട്ട് സെക്ടറിലെ സൈനികർ പറഞ്ഞു.